ആര്‍ത്തവകാല ലൈംഗിക ബന്ധത്തിന് സിഗ്ഗി കപ്പുകള്‍

ആര്‍ത്തവ നാളുകളില്‍ ഉപയോഗിക്കുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് ലോകമെങ്ങും പ്രചാരമേറി വരുകയാണ്. പാഡുകളില്‍ നിന്നും വിപ്ലവകരമായ മാറ്റമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നാല്‍ മെന്‍സ്ട്രല്‍ കപ്പുകളില്‍ നിന്നും അല്‍പ്പം കൂടി ഉയര്‍ന്ന പരീക്ഷണമായ സിഗ്ഗി കപ്പുകളുമായി ആണ്പ്ര മുഖ ബ്രാന്‍റായ ഇന്‍റിമിന എത്തുന്നത്.

ആര്‍ത്തവകാലത്ത് ലൈംഗികബന്ധം സാധ്യമാക്കുന്ന ആദ്യ മെന്‍സ്ട്രല്‍ കപ്പാണ് സിഗ്ഗി. സിഗ്ഗി കപ്പ് യോനിക്കുള്ളില്‍ വെച്ച ശേഷം ഇന്‍റര്‍കോഴ്‌സ് നടത്താമെന്ന് കാലിഫോര്‍ണിയന്‍ കമ്പനിയായ ഫ്‌ളക്‌സ് അവകാശപ്പെടുന്നത്.

സാധാരണ മെന്‍സ്ട്രല്‍ കപ്പുകളില്‍ നിന്ന് വിഭിന്നമാണ് സിഗ്ഗി കപ്പുകള്‍. പരന്ന നാളമാണ് ഇവയ്ക്ക്. സോപ്പുകൊണ്ട് വൃത്തിയായി കഴുകിയശേഷം ഇവ മടക്കി വജൈനല്‍ കനാലിന്‍റെ അറ്റത്തേക്ക് നീക്കിവെയ്ക്കുകയാണ് വേണ്ടത്. കപ്പ് ഇറങ്ങിനില്‍ക്കുന്ന അവസ്ഥയില്‍ ഒരറ്റം ഉയര്‍ത്തിവെയ്ക്കാന്‍ ശ്രദ്ധിക്കണം.

അവിടെ കപ്പ് തുറന്നുനില്‍ക്കുകയും ആര്‍ത്തവരക്തം ശേഖരിക്കപ്പെടുകയും ചെയ്യും. ഈ സമയം വജൈനല്‍ കനാല്‍ സ്വതന്ത്രമായിരിക്കുന്നതിനാല്‍ ലൈംഗിക ബന്ധം സാധ്യമാക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Check Also

sex-and-health

ലൈംഗികതയും ആരോഗ്യവും

ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സര്‍വ്വ സാധാരണമാണ്ണ്‍. എന്നാല്‍ അവ എല്ലാം പരിഹരിച്ച്‌ മുന്നോട്ട് പോകുന്നതിന്  ലൈംഗികതയുടെ പങ്കു വലുതാണ്ണ്‍. ലൈംഗികത വെറുക്കപ്പെടേണ്ടതോ …

Leave a Reply

Your email address will not be published. Required fields are marked *