കരിക്ക് ഷെയ്ക്കിന് ആവശ്യമായ സാധനങ്ങള്‍
കരിക്ക് : ഒന്ന്
തണുപ്പിച്ച പാല് : രണ്ട് കപ്പ്
പഞ്ചസാര : ആവശ്യത്തിന്
കരിക്ക് ഷേക്ക് തയാറാക്കുന്ന വിധം
കരിക്ക് പൊട്ടിച്ച് കരിക്കിന്റെ കാമ്പ് കഷണങ്ങളാക്കി എടുക്കുക.
കഷണങ്ങളാക്കിയ കാമ്പും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ കുഴമ്പുപരുവം ആകും വരെ നന്നായി അടിച്ചെടുക്കുക. ഗ്ലാസില്‍ പകരുമ്പോള്‍ മുകളില്‍ നട്ട്സ് പൊടിച്ചു വിതറി അലങ്കരിക്കാം.