തൃഷയും ചിമ്പുവും വിവാഹിതരാകുന്നു
നയന്‍താരയുടെ മുന്കാമുകൻ ചിമ്പുവും തൃഷയും വിവാഹിതരാകുന്നു

നടി തൃഷയും നടന് ചിമ്പുവും വിവാഹിതരാവാന്‍ പോകുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. ഇതുവരെ താരങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
ഗൗതം വാസുദേവ് മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലാണ് തൃഷയും ചിമ്പുവും ഒരുമിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കാര്‍ത്തിക്കും (ചിമ്പു) ജെസിയും (തൃഷ) ലോക്ക് ഡൗണ്‍ കാലത്ത് ഫോണില്‍ സംസാരിക്കുന്നത് പ്രമേയമാക്കി ഗൗതം മേനോന് തന്നെ ഒരു ഹ്രസ്വചിത്രം അടുത്തിടെ ഒരുക്കിയിരുന്നു. കാര്‍ത്തിക് ഡയല് സെയ്ത യേന്‍ എന്ന് പേരിട്ട ഷോര്‍ട്ട് ഫിലിം യുട്യൂബ് ഹിറ്റ് ആയിരുന്നു. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചിമ്പും തൃഷയും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
നേരത്തെ ഹന്‍സിക, നയന്‍താര എന്നിവരുമായി ചിമ്പു പ്രണയത്തിൽ ആയിരുന്നു. എന്നാല്‍ പിന്നീട് ബ്രേക്ക് അപ്പ് ആവുകയായിരുന്നു. തൃഷയും ബാഹുബലി താരം റാണ ദഗ്ഗുബട്ടിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു .