ലൈംഗികതയും ആരോഗ്യവും

ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സര്‍വ്വ സാധാരണമാണ്ണ്‍. എന്നാല്‍ അവ എല്ലാം പരിഹരിച്ച്‌ മുന്നോട്ട് പോകുന്നതിന്  ലൈംഗികതയുടെ പങ്കു വലുതാണ്ണ്‍. ലൈംഗികത വെറുക്കപ്പെടേണ്ടതോ പാപബോധമോ വേണ്ട ഒന്നല്ല. മറിച്ച് മാനസികവും ശാരീരികവുമായി ആരോഗ്യത്തിന് ലൈംഗികത അത്യാവിശമായ ഒന്നാണ്ണ്‍.

ലൈംഗികതയുടെ ചില ഗുണങ്ങളെ കുറിച്ച് നമ്മള്‍ക്ക് നോക്കാം.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രതി മനോസ്സംഘര്‍ഷവും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നു. സ്കോട്ലാലന്‍ഡില്‍ നടന്ന പഠനത്തില്‍ കൂടുതല്‍ തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില്‍ രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് കണ്ടെത്തിയിരുന്നു.

പ്രതിരോധം വര്‍ധിപ്പിക്കുന്നു

ആഴ്ചയില്‍ രണ്ടില്‍ അധികം തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഇമ്യൂണോഗ്ലോബിന് എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നതായി പഠനങ്ങള്‍ പറയുന്നു. ജലദോഷം, മറ്റു രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇത് സഹായിക്കും.

കലോറി എരിച്ചുകളയുന്നു

30 മിനുട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 85 കലോറി എരിഞ്ഞു തീരുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. അരക്കിലോ തൂക്കം കുറയ്ക്കായി 42 തവണത്തെ ലൈംഗികബന്ധം മതി എന്നാണ്ണ്‍ വിദഗ്ദര്‍ പറയുന്നത്.

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച്  ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അടുപ്പം വര്‍ധിക്കുന്നു

രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന്‍ പങ്കാളികള്‍ക്കിടയിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്നു. നോര്‍ത്ത് കരോലിന,പിറ്റ്സ് ബര്‍ഗ് എന്നീ സര്വകലാശാലകളിലെ ഗവേഷകര്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഇത് വ്യക്തമായിട്ടുണ്ട്.

വേദനാസംഹാരി

തലവേദന,സന്ധിവാതം എന്നിവ അനുഭവിക്കുന്നവരിക്ക് രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. രതിയുടെ വേളയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന  എന്ഡോര്‍ഫിന്‍  വേദനാസംഹാരിയുടെ ഗുണം ചെയ്യും എന്നാണ്ണ്‍ പഠനങ്ങള്‍ പറയുന്നത്.

സുഖ നിദ്രക്ക്

രതി ഒന്നാന്തരമൊരു ഉറക്കമരുന്നു കൂടിയാണ്. നല്ല ഉറക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു.

രതിയ്ക്ക് ആസ്വാദനത്തിനപ്പുറം മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല.

Check Also

Smoking and Sex

പുകവലിയും ലൈംഗികതയും

ഉദ്ധാരണക്കുറവ്‌ ഉള്‍പ്പെടെയുള്ള പലവിധ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ കൂടാതെ പങ്കാളികള്‍ തമ്മിലുള്ള മാനസിക അകല്‍ച്ചയ്‌ക്കുപോലും പുകവലി …

Leave a Reply

Your email address will not be published. Required fields are marked *