Tech News

ഗൂഗിൾ മീറ്റ് ഫ്രീ സെപ്റ്റംബർ 30 വരെ

സെപ്റ്റംബർ 30 വരെ ഗൂഗിൾ മീറ്റ് ഫ്രീയായി ഉപയോഗിക്കാം

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിങ് സേവന രംഗത്ത് കടുത്ത മത്സരം നടക്കുകയാണിപ്പോള്‍. സൂം വിഡിയോ ആപ്പിനാണ് തുടക്കത്തിൽ വൻ മുന്നേറ്റം നടത്താനായത്. എന്നാൽ ഇപ്പോൾ ഫെയ്സ്ബുക്കും ഗൂഗിളും ഈ രംഗത്തേക്ക് എത്തിയതോടെ മൽസരം കടുത്തതായി. ഇപ്പോൾ ഗൂഗിൾ സെപ്റ്റംബർ 30 വരെ ഗൂഗിൾ മീറ്റ് ഫ്രീയായി എല്ലാവർക്കും നൽകികൊണ്ട് സജീവമായി കഴിഞ്ഞു.

ഇന്ത്യയിൽ ഇപ്പോൾ ഗൂഗിൾ മീറ്റ് സൗജന്യമായി ഉപയോഗിക്കാനാവും. 250 പേർക്ക് വരെ ഒരേസമയം ഗ്രൂപ്പ് കോളിങ്ങിന്റെ ഭാഗമാക്കാൻ ഗൂഗിൾ മീറ്റിന് കഴിയും. ഇതിൽ സൈൻ അപ്പ് ചെയ്യാൻ ഒരു ജിമെയിൽ അക്കൗണ്ട് മാത്രം മതി. ഇന്നു തൊട്ട് ജിമെയിലിൽ കയറുമ്പോൾ മീറ്റിനു ഉള്ള ഓപ്ഷൻ കാണാൻ സാധിക്കും. മികച്ച സുരക്ഷയ്ക്കൊപ്പം സംഭാഷണങ്ങൾ റെക്കോർഡുചെയ്യാനുള്ള കഴിവുമുണ്ട്.

ഗൂഗിൾ മീറ്റ് പ്രവർത്തിപ്പിക്കുന്നതിന് ഒന്നും ഇൻസ്റ്റാളോ ഡൗൺലോഡോ ചെയ്യേണ്ടതില്ല, ഇത് ഒരു ബ്രൗസർ അധിഷ്ഠിത ഇന്റർഫേസാണ്. ക്രോം ബ്രൗസറും, ജിമെയിൽ അക്കൗണ്ടും മാത്രം മതി ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നതിന്. സൗജന്യ പതിപ്പിന് ഒരു കോളിന് 60 മിനിറ്റ് എന്ന പരിധിയുണ്ടായിരുന്നു എന്നാൽ  ഈ പരിധി സെപ്റ്റംബർ 30 വരെ ഉണ്ടായിരിക്കുന്നതല്ല എന്ന് ഗൂഗിൾ വ്യക്തം ആക്കിട്ടുണ്ട് .

ലിങ്ക് : meet.google.com

Leave a Reply

Your email address will not be published. Required fields are marked *

Back to top button