നയൻതാരയുടെ വിവാഹം ഈ വർഷം

തെന്നിന്ത്യൻ താരറാണി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹവും ഉടനുണ്ടാകുമെന്ന് വാർത്തകൾ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് വിവാഹത്തെ കുറിച്ച് പറഞ്ഞത്.

“വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകും” വിഘ്നേശ് പറയുന്നു.

നയൻസും വിഘ്നേശും പ്രണയത്തിലാവുന്നത്വി ഘ്നേശിന്റെ ആദ്യ ചിത്രം നാനും റൗഡി താനിന്റെ സെറ്റിൽ വച്ചാണ്. ജീവിതത്തിൽ താൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നയൻതാരയോടാണെന്ന് വിഘ്നേശ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *