
അധരങ്ങള്‍ ചുവപ്പിക്കുന്നതിനു വേണ്ടി പണവും സമയവും കളയുന്നവര്‍ ശ്രദ്ധിക്കുക. ലിപ്സ്റ്റിക്കുകളില്‍ ലെഡ്, കാഡ്മിയം, ക്രോമിയം, മാംഗനീസ്, അലുമിനിയം തുടങ്ങിയ ലോഹങ്ങളും വിഷമയമായ രാസവസ്തുക്കളും കണ്ടെത്തിയിരിക്കുന്നു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ബെര്‍ക്ക്ലീസ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് വിപണിയില്‍ ലഭ്യമായ 30 ഓളം ലിപ്സ്റ്റിക്കുകള്‍ നടത്തിയ പഠനതിലുടെ ഇത് കണ്ടെത്തിയത്.
സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്ന യുവതികളില്‍ ലൈംഗിക ശേഷിക്കുറവും വന്ധ്യതയും വരുത്തുമെന്നും ഗര്‍ഭസ്ഥശിശുക്കള്‍ക്ക് മാരകരോഗങ്ങള്‍ വരുമെന്നും അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലിപ്സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്ന ഗര്‍ഭിണികളും യുവതികളും അടങ്ങുന്ന 1700 സ്ത്രീകളെ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പഠനത്തിലാണ് ഇതു വെക്തമായത്.
സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്ന യുവതികളുടെ കുട്ടികള്‍ക്ക് നാഡീസംബന്ധമായ രോഗങ്ങളും മാനസികവൈകല്യങ്ങളും ഉണ്ടാവാന്‍ സാധയത് വളരെ കുടുതലാണ്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മാതാവിന്റെ പൊക്കിള്‍ക്കൊടി വഴി ലിപ്സ്റ്റിക്കിലെ ലെഡ് കുട്ടിയിലെത്തുന്നത്. ഇത് കുട്ടിയുടെ തലച്ചോറിലേക്ക് ആഗിരണം ചെയ്യപ്പെടുകയും പിന്നീടിത് നാഡീസംബന്ധമായ രോഗങ്ങളിലേക്കും മാനസികവൈകല്യങ്ങളിലേക്കും നയിക്കുകയും ചെയുന്നു. ഇത്തരം കുട്ടികളില്‍ സ്വഭാവവൈകല്യങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. എളുപ്പത്തില്‍ വിഘടിക്കാത്ത ലെഡ് ജീവിതാവസാനം വരെ വിഷാംശമായി കുഞ്ഞുങ്ങളുടെയും യുവതികളുടെയും ശരീരത്തില്‍ നിലനില്ക്കുകയും ചെയ്യും എന്ന് പഠനത്തില്‍ പറയുന്നു.