ആദ്യ രാത്രിയില്‍ ശ്രദ്ധിച്ചാല്‍ ദുഖിക്കണ്ട

മിക്ക ദമ്പതികള്‍ക്കും ആദ്യ രാത്രിയെ കുറിച്ച് പലതരം ആകാംഷയായിരിക്കും. സെക്‌സ് മാത്രമല്ല ആദ്യ രാത്രിയെ വ്യത്യസ്തമാക്കുന്നത്. ആദ്യത്തെ സെക്‌സ്, അത് മനസില്‍ നിന്ന് ഒരിക്കലും മായില്ല. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്‌സ് എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് കിടന്നാല്‍ കടുത്ത വദനയാവും ഫലം അത് അപകര്‍ഷതയ്ക്ക് കാരണമാകും. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ രക്തം വരുന്നത് പതിവാണ്.

ധൃതി എല്ലാം നശിപ്പിക്കും

ലൈംഗികതയെക്കുറിച്ച് കൂടുതലൊന്നും അറിയാതെ ആദ്യ രാത്രി തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണ് പലരും ചെയ്യുന്നത്. ഉള്ളില്‍ നല്ല ഭയം ഉണ്ടാവുമെന്നതിനാല്‍ പുരുഷന്‍മാരില്‍ പെട്ടെന്ന് സ്ഖലനം സംഭവിക്കാനും സ്ത്രീകളില്‍ യോനിയില്‍ വേദനയും ബ്ലിഡിംങ്ങും ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്.

ലൈംഗിക കാര്യത്തില്‍ ആരും എല്ലാം തികഞ്ഞവരല്ല. അതുകൊണ്ടുതന്നെ ധൃതി പാടില്ല. അതുകൊണ്ടുതന്നെ രതിപൂര്‍വ്വ കേളികളാണ് ആദ്യ രാത്രിയില്‍ പങ്കാളിയില്‍ നിന്നുമുണ്ടാവേണ്ടത്. അത് ദമ്പതികള്‍ക്കിടയിലെ അടുപ്പം വര്‍ധിപ്പിക്കും.

പരീക്ഷണങ്ങള്‍

ഒരിക്കലും അത്യാര്‍ത്തി പാടില്ല. കിടപ്പറയില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ കാട്ടാന്‍ തിടുക്കം കൂട്ടേണ്ട. ആദ്യം നിങ്ങളുടെ പങ്കാളിയുടെ സുഖസൗകര്യം പരിഗണിക്കുക. അത് സന്തോഷകരമായ ജീവിതത്തിന് അടിത്തറയാകുമെന്നതില്‍ സംശയമില്ല.

വസ്ത്രരീതി

പണ്ടുകാലത്ത് ആദ്യ രാത്രിയില്‍ സ്ത്രീ വിവാഹ വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു നവവധുവായി ഒരുങ്ങി അവള്‍ കിടപ്പറയിലേക്ക് പ്രവേശിക്കുന്നു. ഭര്‍ത്താവിനും ഇതായിരിക്കും താല്‍പര്യം. എന്നാല്‍ ഇന്നത്തെ കാലത്തെ സ്ത്രീകള്‍ മണിയറയിലും ഫാഷന്‍ കൊണ്ടുവന്നിരിക്കുകയാണ്. നൈറ്റ് ഗൗണോ, സെക്‌സിയായ മറ്റേതെങ്കിലും വസ്ത്രവുമാണ് ഇപ്പോഴത്തെ സ്ത്രീകള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്തു ധരിച്ചാലും വിര്‍ത്തി യുള്ളതും ആകര്‍ഷിക്കത്തക്കത് ആവണം എന്നേയുള്ളു.

Check Also

sex-and-health

ലൈംഗികതയും ആരോഗ്യവും

ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സര്‍വ്വ സാധാരണമാണ്ണ്‍. എന്നാല്‍ അവ എല്ലാം പരിഹരിച്ച്‌ മുന്നോട്ട് പോകുന്നതിന്  ലൈംഗികതയുടെ പങ്കു വലുതാണ്ണ്‍. ലൈംഗികത വെറുക്കപ്പെടേണ്ടതോ …

Leave a Reply

Your email address will not be published. Required fields are marked *