പുകവലിയും ലൈംഗികതയും

ഉദ്ധാരണക്കുറവ്‌ ഉള്‍പ്പെടെയുള്ള പലവിധ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ കൂടാതെ പങ്കാളികള്‍ തമ്മിലുള്ള മാനസിക അകല്‍ച്ചയ്‌ക്കുപോലും പുകവലി കാരണമാകുന്നു. തായ്‌ലാന്‍ഡും മറ്റു ചില രാജ്യങ്ങളുംസിഗരറ്റു കൂടിനു മുകളില്‍ ‘പുകവലി ലൈംഗിക ശേഷി നശിപ്പിക്കു’ മെന്ന്‌ മുന്നറിയിപ്പ്‌ അച്ചടിച്ചിട്ടുണ്ട്‌.

പുകവലി സ്‌ത്രീകളില്‍ പ്രത്യുല്‍പാദന സംവിധാനത്തെ തകര്‍ക്കുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്‌തുക്കള്‍ സ്‌ത്രീകളില്‍ അകാല ആര്‍ത്തവവിരാമത്തിനു കാരണം ആവുന്നു . പുകവലിക്കുന്ന സ്‌ത്രീകളുടെ ക്രമം തെറ്റിയ ആര്‍ത്തവമുണ്ടാകുന്നതിനും ആര്‍ത്തവ സ്രവത്തില്‍ അസ്വഭാവികമായ മാറ്റങ്ങള്‍ കാണാനും ഇടയാക്കുന്നു. കുടാതെ പുകവലി അബോര്‍ഷന്‌ കാരണമാകുന്നു. സ്‌ത്രീകളില്‍ പുകവലി മൂലം ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന വ്യതിയാനം ലൈംഗിക വിരക്‌തി തോന്നാനിടയാകും.

ഉദ്ധാരണശേഷി നഷ്‌ടമാകുന്നത്‌ പുകവലിമൂലം പുരുഷന്മാരില്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട ലൈംഗിക പ്രശ്‌നമാണ്‌ . സെക്‌സിന്‌ സഹായിക്കും വിധം ലിംഗത്തിന്‌ ഉദ്ധാരണം സംഭവിക്കുകയും അത്‌ സെക്‌സിന്‌ സഹായിക്കും വിധം നിലനില്‍ക്കുകയും ചെയ്യുന്നതാണ്‌ ശരിയായ ഉദ്ധാരണം എന്നു പറയുന്നത്‌. ശരാശരി 100 പേരില്‍ 10 പേര്‍ക്ക്‌ ഉദ്ധാരണശേഷിക്കുറവ്‌ കാണാറുണ്ട്‌. ഇങ്ങനെയുള്ളവരില്‍ 50 ശതമാനവും പുകവലിക്കുന്നവരാണ്‌.

പുരുഷ വന്ധ്യത വര്‍ധിച്ചുവരുന്നതില്‍ പുകവലി ഒരു സുപ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വൃഷണത്തിന്റെ പ്രവര്‍ത്തനത്തെ പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരക വിഷവസ്‌തുക്കള്‍ സാരമായി ബാധിക്കും. ബീജത്തിന്റെ സാന്ദ്രത, ബീജാണുക്കളുടെ എണ്ണം, ഗുണനിലവാരം തുടങ്ങിയവ പുകവലി മൂലം കുറയുന്നു. ഇത് വന്ധ്യതയ്‌ക്ക് കാരണമാകുന്നു. പതിവായി പുകവലിക്കുന്ന പുരുഷന്മാരില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച്‌ ബീജാണുക്കളുടെ എണ്ണം കുറവായിരിക്കും. കൂടാതെ പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ബീജത്തിന്റെ ചലനശേഷി കുറയ്‌ക്കുകായും ചെയുന്നു.

Check Also

sex-and-health

ലൈംഗികതയും ആരോഗ്യവും

ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സര്‍വ്വ സാധാരണമാണ്ണ്‍. എന്നാല്‍ അവ എല്ലാം പരിഹരിച്ച്‌ മുന്നോട്ട് പോകുന്നതിന്  ലൈംഗികതയുടെ പങ്കു വലുതാണ്ണ്‍. ലൈംഗികത വെറുക്കപ്പെടേണ്ടതോ …

Leave a Reply

Your email address will not be published. Required fields are marked *