ചുമപ്പിൽ അതിസുന്ദരിയായി നടി പ്രയാഗയുടെ ഫോട്ടോഷൂട്ട്

സിനിമയിലെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കിയുടെ സിനിമ ലോകത്തേക്ക് വന്ന താരമാണ് നടി പ്രയാഗ മാർട്ടിൻ. പിന്നീട് ഒന്ന് രണ്ട് സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോളാണ്. പ്രയാഗയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത് ആ സിനിമയാണ്.

കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിങ്ങുകൾ നിർത്തി ലോക്ക് ഡൗൺ ആയതോടെ പ്രയാഗ മാർട്ടിൻ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കു വെയ്ക്കാറുണ്ട് . ഇപ്പോഴിതാ പ്രയാഗ ചുവന്ന സാരിയിലുള്ള തൻ്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ചുവപ്പ് സാരിയും സ്ലീവ് ലെസ്സ് ബ്ലൌസുമണിഞ്ഞാണ് പ്രയാഗ പുത്തൻ ഫോട്ടോഷൂട്ടിനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവന്ന സാരിയിൽ പ്രയാഗ മാർട്ടിനെ കണ്ടാൽ രവിവർമ്മ ചിത്രങ്ങളിലെ പോലെ അതിസുന്ദരിയാണെന്ന് ചിലർ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. രജിത് രതിയപ്പൻ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

Actress-Prayaga-Martin-in-Red-Saree-1

Picture 1 of 6

Leave a Reply

Your email address will not be published. Required fields are marked *