Video

കമ്മാരസംഭവത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

കമ്മാരസംഭവത്തിലെ ആദ്യ വീഡിയോ ഗാനം ഇവിടെ കാണാം

ജയില്‍ മോചിതനായതിന് ശേഷം ദിലീപ് വീണ്ടും അഭിനയിക്കുന്ന രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ സിനിമയില്‍ അവതരിപ്പിക്കുക. മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിര്‍മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ത സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും സിനിമയില്‍ മറ്റൊരു പ്രധാനകഥാപാത്രത്തിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Close