News

നേഴ്‌സ്മാരുടെ സമരം പിന്‍വലിച്ചു

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ പിൻമാറിയത് ആയി (യുഎൻഎ) അറിയിച്ചു. ചേർത്തലയിൽ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാർച്ചും പിൻവലിച്ചിട്ടുണ്ട്.

പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിലാണു സമരം പിൻവലിക്കാനുള്ള തീരുമാനം. അതേസമയം അടിസ്ഥാന ശമ്പളം വർധിപ്പിച്ചിട്ടും സമരം ചെയ്യുന്നത് ജനവികാരം എതിരാകുമെന്നതും സമരം പിൻവലിക്കാൻ കാരണമായി. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു ഔദ്യോഗിക തീരുമാനം പുറത്തുവന്നത്.

സമരം പിൻവലിച്ചെങ്കിലും നേഴ്സുമാർക്ക് നൽകിവന്നിരുന്ന അലവൻസുകൾ ആശുപത്രി മാനേജ്മെന്റുകൾ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎൻഎയുടെ തീരുമാനം. ചേർത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാനും നിയമനടപടി സ്വീകരിക്കുമെന്നും യുഎൻഎ അറിയിച്ചിട്ടുണ്ട്. നേരത്തെ കരട് വിജ്ഞാപനത്തിന്റെ പകർപ്പ് ലഭിച്ചില്ലെന്നു പറഞ്ഞ് സമരം നടത്തുമെന്ന് യുഎൻഎ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കിയതെന്നാണ് വിവരം.

അതേസമയം പരിഷ്കരിച്ച വിജ്ഞാപന പ്രകാരം കിടക്കകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്ക്കരണം. ആശുപത്രി അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 16,000 രൂപയും സ്റ്റാഫ് നഴ്സുമാർ ഉൾപ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്ടെക്നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി ലഭിക്കും. നേഴ്സുമാരുടെ മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. അമ്പത് കിടക്കകൾ വരെ 20,000 രൂപ, 50 മുതൽ 100 കിടക്കകൾ വരെ 24400 രൂപ, 100 മുതൽ 200 കിടക്കകൾ വരെ 29400 രൂപ, 200 ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ 32400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്.

Tags

Leave a Reply

Your email address will not be published. Required fields are marked *

Close