Celebrity

സിനിമ നടി മേഘ്‌നയുടെ വിവാഹം മേയ് രണ്ടിന്

ചിരഞ്ജീവി, മേഘ്‌ന വിവാഹം മേയ് രണ്ടിന്

തെന്നിന്ത്യൻ സിനിമ താരം മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നഡ നടൻ ചിരഞ്ജീവി സർജയാണ് വരൻ. മേയ് രണ്ടിന് ബംഗളൂരുവിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. ആട്ടഗര എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

കന്നട നടൻ സുന്ദർ രാജന്റെയും പ്രമീള ജോഷെയുടെയും മകളായ മേഘ്‌ന ജനിച്ചതും വളർന്നതും ബംഗളൂരുവിലാണ്. വിനയൻ സംവിധാനം ചെയ്‌ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിൽ എത്തുന്നത്. തുടർന്ന് ആഗസ്‌ത് പതിനഞ്ച്, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ, റെഡ് വെെൻ, മെമ്മറീസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ മേഘ്‌ന വേഷമിട്ടു.

Tags

Leave a Reply

Your email address will not be published. Required fields are marked *

Close